പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് ഭാഗ്യപ്പരീക്ഷണം; മുക്കം വ്യാപാരി പ്രീമിയർ ലീഗിൽ ലാംഡ എഫ് സിക്ക് കിരീടം



മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റ് സംഘടിപ്പിച്ച
'വ്യാപാരി പ്രീമിയർലീഗ് 2026 സീസൺ 7` സമാപിച്ചു. ഗ്രൂപ്പടിസ്ഥാനത്തിൽ ആറു ടീമുകളെ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിന്റെ ഫൈനലിൽ റിംഗ് ടോൺ എഫ്സിയെ പരാജയപ്പെടുത്തി ലാംഡ എഫ്സി കപ്പുയർത്തി. നിശ്ചിത സമയത്തും പെനൽറ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതോടെ, നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.





മുക്കം ഹൈസ്കൂൾ ടർഫ് മൈതാനത്ത് നടന്ന വ്യാപാരി പ്രീമിയർ ലീഗിന്റെ ഉദ്ഘാടനം കെവിവിഇഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക നിർവ്വഹിച്ചു.മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ മുഖ്യാതിഥിയായിരുന്നു.പി.പി അബ്ദുൽ മജീദ്,വി.പി അനീസ്, അബ്ദുചാലിയാർ,അബ്ദുൾ സത്താർ,എം.ടി അസ് ലം, കെ.സി നൂറുദ്ദീൻ,
എം.കെ ഫൈസൽ,ടി.പി ഫൈസൽ എന്നിവർ സംബന്ധിച്ചു.

യൂത്ത് വിംഗ് പ്രസിഡന്റ് അഖിൽ ജോക്കി, ജനറൽ സെക്രട്ടറി അജ്മൽ ബെയ്സ്ബാന്റ്, ട്രഷറർ സംസീർ മെട്രോ, ടൂർണമെന്റ് കോർഡിനേറ്റർ സലീം തടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.
 സിടിവി മുക്കവും എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധസേനയും തമ്മിലുള്ള സൗഹൃദമത്സരവും നടന്നു.

Post a Comment

Previous Post Next Post
Paris
Paris