പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ചാത്തമംഗലം :  കെ എസ് യുവിന്റെ 69മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാത്തമംഗലം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.


 ചാത്തമംഗലം എയുപി സ്കൂളിൽ നടന്ന പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ അനീഷ്  ഉദ്ഘാടനം ചെയ്തു. ബിനീഷ് പി എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം കുന്നത്ത് മുഖ്യാതിഥിയായി. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷരീഫ് മലയമ്മ,എം കെ അജീഷ്, ശ്രീരാഗ് നെടുങ്ങാട്ടുമ്മൽ, രാജൻ മുതിയേരി, സാജേഷ് കെ, നൗഷാദ് കെ എം, നാരായണൻ, പ്രജീഷ് കെ സി, ബൈജു എം ടി  തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris