നിയമ സഭ ഇലക്ഷൻ പ്രവചന മത്സരം : ലസിത സത്യൻ വിജയി

 

കട്ടാങ്ങൽ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കട്ടാങ്ങൽ ന്യൂസും എക്സലൻ്റ് കോച്ചിങ് സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പെരുവയൽ സ്വദേശിനി ലസിത സത്യൻ വിജയിയായി. എക്സലൻ്റ് കോച്ചിങ് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ കട്ടാങ്ങൽ ന്യൂസിന്റെയും എക്സലൻ്റിൻ്റെയും ഭാരവാഹികൾ ചേർന്ന് വിജയിക്കുള്ള ക്യാഷ് പ്രൈസ് കൈമാറി.


കേരളത്തിന്റെ ഭരണമാറ്റം, നിയമസഭയിലെ കൃത്യമായ സീറ്റ് നില, കുന്ദമംഗലം മണ്ഡലത്തിലെ വിജയി എന്നിങ്ങനെ മൂന്ന് പ്രധാന ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവ മൂന്നും കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപയായിരുന്നു ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 103 പേർ പങ്കെടുത്ത മത്സരത്തിൽ സീറ്റ് നില ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയാത്തതിനെ തുടർന്ന്, മറ്റ് രണ്ട് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയ 59 പേരിൽ നിന്നും രണ്ടാം സമ്മാന വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തുകയായിരുന്നു. 1001 രൂപയായിരുന്നു രണ്ടാം സമ്മാനം.


 ആദ്യ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട നാല് പേർക്ക്, കട്ടാങ്ങൽ ന്യൂസിൻ്റെയും എക്സലൻ്റിൻ്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫോളോ ചെയ്യണമെന്ന മത്സര നിബന്ധന പാലിക്കാത്തതിനാൽ സമ്മാനം നഷ്ടമായി. തുടർന്ന് നടത്തിയ പുനർ നറുക്കെടുപ്പിലാണ് ലസിത സത്യനെ വിജയിയായി തിരഞ്ഞെടുത്തത്.

Post a Comment

Previous Post Next Post
Paris
Paris