പാചക വാതക സിലിണ്ടർ വില വർധനവ് : കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു



 മാവൂർ : കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികൾ ധർണ്ണ സംഘടിപ്പിച്ചു 



 പാചകവാതക സിലിണ്ടറുകൾക്ക് അന്യായമായ വർദ്ധിപ്പിച്ച വില കാരണം പ്രയാസപ്പെടുന്ന ഹോട്ടൽ ബേക്കറി മേഖലയെ സംരക്ഷിക്കണമെന്നും വിലവർധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സമരം നടത്തിയിരുന്നു അതിന്റെ തുടർച്ചയെന്നോണം ഇന്ന് സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മുന്നിലാണ് സമരം സംഘടിപ്പിച്ചത് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് ബാബുമോൻ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പ്രസന്നകുമാർ സ്വാഗതവും മുസമ്മിൽ നന്ദിയും പറഞ്ഞു ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ തൻവീർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris