പ്ലസ്‌ ടു ഫലം പ്രഖ്യാപിച്ചു: 77. 97 ശതമാനം വിജയം


തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്.


1990 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,72,423 പേർ പരീക്ഷ എഴുതി. റെഗുലർ വിഭാഗത്തിൽ 2,90,398 കുട്ടികൾ വിജയിച്ചു.

ആകെ 4,52,437 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

മാർച്ച് 6 മുതൽ 26 വരെയാണ് പരീക്ഷകൾ നടന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ 2005 സ്കൂളുകളിലായാണ് പരീക്ഷ നടത്തിയത്. ജൂൺ 29 മുതൽ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.

വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in. മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala.

Post a Comment

Previous Post Next Post
Paris
Paris