തിരുവനന്തപുരം : ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് കേരളത്തിലെ സ്വർണ വില. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഉച്ചക്ക് ഗ്രാമിന് 75 രൂപയും, പവന് 600 രൂപയും വർധിച്ചു.
ഇതോടെ ഉച്ചക്ക് ശേഷം സ്വർണ വില ഒരു പവന് 1,11,560 രൂപയായി. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളാണിത്. നിലവിൽ മെയ് 1 ന് രേഖപ്പെടുത്തിയ ഒരു പവൻ സ്വർണത്തിന്റെ വിലയായ 1,11,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. മെയ് 5 ന് സ്വർണ വില ഇടിഞ്ഞ് 1,09,400 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു
Post a Comment