അരീക്കര വേട്ടക്കൊരു മകൻ ക്ഷേത്ര ഉത്സവം ആരംഭിച്ചു


 കൂളിമാട് : 
കൂളിമാട് അതി പുരാതനമായ അരീക്കര വേട്ടക്കൊരു മകൻ ക്ഷേത്ര ഉത്സവം ആരംഭിച്ചു.
നാളെ പുലർച്ചെ അവസാനിക്കുന്ന ഉത്സവത്തിന് ഇന്ന് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊട്ട് പുര ഒരുക്കി കൂളിമാട് പ്രദേശത്തെ മത ജാതി വ്യത്യാസ മില്ലാതെ നാടൊരുമിച്ച് ഒരു പന്തലിൽ ഭക്ഷണം കഴിച്ചത് മാനവ സൗഹൃദത്തിന് യാതൊരു അതിർ വരമ്പുകളും ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു.


 കൂളിമാടിന്റെ സാമൂഹിക, സാംസ്‌കാരിക, സേവന മേഖലകളിൽ മത സൗഹൃദം ഊട്ടിയുറപ്പിക്കുന്ന അരീക്കര കുടുംബം ഏറെ പ്രശസ്തമായ പാരമ്പര്യം ഉള്ള നായർ കുടുംബമാണ്. അവരുടെ കുടുംബ ക്ഷേത്രത്തിൽ നടന്നു വരുന്ന ഈ ഉത്സവം നാടിന്റെ ഉത്സവമായി മാറി.

Post a Comment

Previous Post Next Post
Paris
Paris