പാൽവില കൂട്ടണം; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം



തിരുവനന്തപുരം:
 സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം.ഈമാസം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതുമായിബന്ധപ്പെട്ട് തീരുമാനമുണ്ടാകും.


തീരുമാനം വൈകിക്കുന്നതിൽ *ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്.* പാൽ വില വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. 

വില വർധന *അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും മണി കൂട്ടിച്ചേർത്തു.*
നേരത്തെ, സർക്കാറിന് കത്ത് നൽകിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. *തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് വിവരം.* മൂന്ന് വർഷമായി പാൽ വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും മിൽമ ചെയർമാൻ പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris