സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു


 സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.


വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം 

results.cbse.nic.in

cbse.gov.in

cbseresults.nic.in

digilocker.gov.in

results.gov.in

മൊബൈൽ ആപ്പുകൾ: DigiLocker, UMANG ആപ്പുകൾ വഴി ഫലം പരിശോധിക്കാം.

SMS സേവനം: ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്ക് SMS വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.

IVRS (ഫോൺ വഴി): ഡൽഹിയിലുള്ളവർക്ക് 24300699 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ചാല്‍ ഫലം അറിയാം


Post a Comment

Previous Post Next Post
Paris
Paris