ജില്ലയിൽ മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നാളെ തുടക്കമാകും



കോഴിക്കോട്  :  ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള  മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നാളെ കോഴിക്കോട് ജില്ലയിൽ തുടക്കമാകും 


പരിശീലന ക്ലാസ്സുകളുടെ
ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 8:30ന് കുന്നമംഗലം ഖസർ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ  ഡോ : ഹുസൈൻ സഖാഫി ചുള്ളിക്കോട്  ഉദ്ഘാടന  കർമ്മം  നിർവ്വഹിക്കും.

തുടർ ദിവസങ്ങളിലായി  ഏപ്രിൽ  18 ന്   ബാലുശ്ശേരി ,  ബേപ്പൂർ ,  വടകര ,  നാദാപുരം ,  കുറ്റ്യാടി  19  ന്  കൊയിലാണ്ടി ,  പേരാമ്പ്ര  21  ന്  കൊടുവള്ളി,  22  ന്   തിരുവമ്പാടി ,  23 ന്  എലത്തൂർ , കോഴിക്കോട്  നോർത്ത്  &  സൗത്ത് 
എന്നീ  നിയോജക മണ്ഡലങ്ങളിലും  ക്ലാസുകൾ നടക്കും.

ഹാജിമാർക്കുള്ള   ഹെൽത്ത് കാർഡുകളും  ലെഗ്ഗേജ് സ്റ്റിക്കറുകളും   വനിതകൾക്കുള്ള  മഫ്ത സ്റ്റിക്കറുകളും  ക്ലാസ്സുകളിൽ വിതരണം ചെയ്യും.കേരളത്തിൽ നിന്നുള്ള  ആദ്യ ഹജ്ജ്  വിമാനം  ഏപ്രിൽ 30 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടും ഹാജിമാർക്ക് യാത്ര സംബന്ധമായ ഏറ്റവും പുതിയ അറിയിപ്പുകളും നിർദ്ദേശങ്ങളും ക്ലാസ്സുകളിൽ വെച്ച് നൽകും.

ഈ  വർഷത്തെ ഹജ്ജ് കർമ്മത്തിന്  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തെരഞ്ഞെടുക്കപ്പെട്ടവരും  കാത്തിരിപ്പ് പട്ടികയിൽ  6000 വരെയുള്ളവരും  അതാത് നിയോജക മണ്ഡലങ്ങളിൽ പരിശീലന ക്ലാസ്സുകളിൽ നിർബന്ധമായും സംബന്ധിക്കണമെന്ന്  ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട്  ( 86065 86268 ) അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris