ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം സ്വീപ് പ്രചാരണ പരിപാടികളുടെ ഭാഗമായി വോട്ട് നോക്ക് : ഡോർ ട്ടോ ഡോർ ക്യാമ്പയിൻ ന്റെ ഭാഗമായി മുക്കം എം.എ.എം.ഒ. കോളേജ് എൻ. എസ്. എസ്. യൂണിറ്റുകളും ഇലക്ഷൻ ലിറ്ററസി ക്ലബ്ബും ചേർന്ന് മണാശ്ശേരി കോളേജിന് പരിസരത്ത് രണ്ടു ബൂത്തുകളിലെ വോട്ടർമാരുടെ വീടുകൾ കേന്ദ്രീകരിച്ചു വോട്ടർ ബോധവത്കരണം പരിപാടി നടത്തി.
തിരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാരെയും വോട്ട് ചെയ്യാൻ വിമുഖത കാണിക്കുന്നവരെയും വോട്ട് ശതമാനത്തിൽ പിന്നോക്കം നിൽക്കുന്ന ഏരിയയിലെയും ആളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി ബോധവത്കരണം നടത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഒപ്പം തിരഞ്ഞെടുപ്പിൽ ഭാഗമാവുന്നതിലൂടെ ജനാധിപത്യ പ്രക്രിയയിലേക്ക് വോട്ടർമാർ അടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചും അവബോധം വളർത്തുകയും ചെയ്യുക. അതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ആപ്പ് വഴിയും മറ്റു വിവിധ പ്രവർത്തനങ്ങൾ വഴിയും വീടുകൾ കയറിയാണ് പ്രവർത്തനങ്ങൾ. പുതിയ വോട്ടർമാർക്കായി ഇലക്ഷന് ക്വിസ് മത്സരം, ക്വസ്റ്റ് വോട്ടർ ഗെയിംസ് എന്നിവ നടത്തിയും നോട്ടീസുകൾ പോസ്റ്ററുകൾ ബ്രോഷറുകൾ എന്നിവ വിതരണം ചെയ്തും പരമാവധി ആളുകളെ വോട്ട് ചെയ്യുന്നതിലേക്ക് ആകർഷിക്കാനായി പ്രവർത്തിച്ചു.
ക്യാമ്പയിൻ ഉത്ഘാടനം എം.എ.എം.ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. ഇ. കെ. സാജിത് ക്യാമ്പയിൻ മെറ്റീരിയലുകൾ വോളന്റീർസിനായി നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് പി.ടി.എ. വൈസ് പ്രസിഡന്റ് നടുങ്കണ്ടി അബൂബക്കർ, കോളേജ് എഫ്.വൈ.യു.ജി.പി. ടീച്ചർ കോഓർഡിനേറ്റർ ഷാഫി, അസിസ്റ്റന്റ് പ്രൊഫസർ ലുക്മാൻ, എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. റിയാസ് കുങ്കഞ്ചേരി, അമൃത പി. എൻ.എസ്.എസ്. സെക്രട്ടറി സുമി കബീർ, വോളന്റീർമാരായ അതുൽ, ജാസിർ, ക്യാമ്പയിൻ കോർഡിനേറ്റർമാരായ റീമ സുൽത്താന, വൈഗ, മറ്റു എൻ.എസ്.എസ്. - ഇ.എൽ. സി. വോളന്റീർമാരും പങ്കെടുത്തു.
Post a Comment