കൂളിമാട് പാഴൂർ മണാശേരി റോഡിൽ നെറ്റ് വിരിക്കൽ ആരംഭിച്ചു



 കൂളിമാട് :  പാഴൂർ മണാശേരി റോഡിൽ നെറ്റ് വിരിക്കൽ ആരംഭിച്ചു.
സ്ഥിരം വെള്ളപൊക്ക ദുരിത മേഖലയായ കൂളിമാട്ടിൽ ഗ്രാമീണ റോഡുകൾ വെള്ളപ്പൊക്ക ഭീഷണി യിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം നൽകുക എന്ന 
 ഉദ്ദേശത്തോടെ കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീമിന്റെ പ്രത്യേക താല്പര്യം പ്രകാരം മണ്ണിട്ട് ഉയർത്തിയ കൂളിമാട് മണാശേരി റോഡിൽ ഏതാണ്ട് 400മീറ്റർ ഭാഗം ഇതിനോടകം പണി ഏതാണ്ട് പൂർത്തീകരിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തുവെങ്കിലും അവസാന വട്ട ടാറിങ്, പാർശ്വ ഭാഗങ്ങൾ ഇന്റർ ലോക്ക് പാകൽ പാട ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്ന റോഡിന്റെ ഇരു വശങ്ങളും ചൂടിയുടെ നെറ്റ് ഉപയോഗിച്ച് ഭംഗി കൂട്ടലും അതിൽ പുല്ല് പിടിപ്പിക്കലും ആണ് ഇനി നടക്കേണ്ടത്. 


ഇന്ന് 28/04/26ന് രാവിലെ മുതൽ ഓവർ സിയർ അബ്ദു റസാഖ് ന്റെ നേതൃത്വത്തിൽ ചൂടിയുടെ നെറ്റ് വിരിക്കൽ ആരംഭിച്ചു.
നമ്മുടെ റോഡുകളിൽ കൂടുതൽ ആയി കാണാത്ത പുതിയ രീതി എന്ന നിലയിൽ ജനങ്ങൾ ഏറെ കൗതുകത്തോടെ ഇത് വീക്ഷിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris