കുന്ദമംഗലം :
ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന തസവ്വുദ് ഹജ്ജ് ക്യാമ്പ് ബുധനാഴ്ച മടവൂർ പാലസിൽ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിക്കും. യു.പി. സിദീഖ്, ശിഹാബുദ്ദീൻ ഇബ്നു ഹംസ, റഫീഖ് റഹ്മാൻ മൂഴിക്കൽ, വി.പി. ശൗക്കത്തലി തുടങ്ങിയവർ പങ്കെടുക്കും.
Post a Comment