കേന്ദ്ര സായുധ പോലീസ് സേനാവിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി.ആർ.പി.എഫ്.) കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നു. 9195 ഒഴിവുണ്ട്. ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ, പയനിയർ വിങ്ങുകളിലാണ് അവസരം. വിവിധ ട്രേഡുകളിലായാണ് ഒഴിവ്.
ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ വിങ്ങിലേക്ക് വനിതകൾക്കും അപേക്ഷിക്കാം. പത്താംക്ലാസ് വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ കായികക്ഷമതാപരീക്ഷ, ശാരീരികയോഗ്യതാ പരിശോധന എന്നിവയ്ക്ക് തിരുവനന്തപുരത്ത് കേന്ദ്രമുണ്ടായിരിക്കും.
*ഒഴിവുകൾ*
കോൺസ്റ്റബിൾ (ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ)-9175 (പുരുഷൻ-9096, വനിത-79), പയനിയർ-20.
ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ വിങ്ങിലെ ഒഴിവുകൾ സംസ്ഥാനം തിരിച്ചാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിൽ 306 ഒഴിവുണ്ട് (പുരുഷൻ-304, വനിത-2). ട്രേഡുകൾ: ബ്രാസ് ബാൻഡ്, ബാർബർ, ബ്യൂഗ്ലർ, കോബ്ലർ, കുക്ക്, കാർപെന്റർ, ഡ്രൈവർ, മാലി, മോട്ടോർ മെക്കാനിക് വെഹിക്കിൾ, പൈപ്പ് ബാൻഡ്, പെയിന്റർ,
സഫായ് കർമചാരി, ടെയ്ലർ, വാട്ടർ കാരിയർ, വാഷർമാൻ, മേസൺ, ഇലക്ട്രീഷ്യൻ
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. ടെക്‌നിക്കൽ ആൻഡ് ട്രേഡ്‌സ്മാൻ വിങ്ങിലേക്ക് അപേക്ഷിക്കുന്നവർ അതത് സംസ്ഥാനത്തെ താമസക്കാരായിരിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടെ *വിശദവിവരങ്ങൾ* rect.crpf.gov.in-ൽ ലഭിക്കും. അവസാന തീയതി: മേയ് 19
Post a Comment