ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 2023-ലെ വനിതാ സംവരണ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
വിജ്ഞാപനം അനുസരിച്ച് *2026 ഏപ്രിൽ 16 മുതൽ* നിയമം നിലവിൽ വന്നതായാണ് കണക്കാക്കുന്നത്. വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ സുപ്രധാന വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.
നിയമപ്രകാരം, അടുത്ത സെൻസസിന് ശേഷം നടക്കുന്ന *മണ്ഡല പുനർനിർണ്ണയത്തിന്* (Delimitation) ശേഷം മാത്രമേ വനിതാ സംവരണം പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. വോട്ടെടുപ്പിന് തൊട്ടുമുമ്പായി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്ര നീക്കം വിചിത്രമാണെന്നും ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു. ഭേദഗതി ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം.
Post a Comment