സ്വര്‍ണവില വീണ്ടും കുറഞ്ഞു


കൊച്ചി:  കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി വില താഴ്ന്നു വരികയാണ്. വലിയ ഇടിവ് സംഭവിക്കുന്നില്ലെങ്കിലും ഓരോ ദിവസവും വില താഴ്ന്നത് ഒരാഴ്ച്ചത്തെ നിലവാരം നോക്കുമ്പോള്‍ നേട്ടമാകും. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ വിലയേക്കാള്‍ 10,000 രൂപ കുറവാണ് ഇന്ന്. പണിക്കൂലിയും മറ്റു അനുബന്ധ ചെലവുകള്‍ കൂടി പരിശോധിച്ചാല്‍ വലിയ നേട്ടമാകും.


സാധാരണ യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില ഉയരേണ്ടതാണ്. നിക്ഷേപം നടക്കില്ലെന്ന് ബോധ്യമാകുന്ന വന്‍കിട നിക്ഷേപകരും രാജ്യങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക. ആവശ്യക്കാര്‍ ഏറി വരുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില കൂടും. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞു വരികയാണ്.

*കേരളത്തിലെ ഇന്നത്തെ സ്വർണവില അറിയാം*
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14590 രൂപയായി. ഒരു പവന് 116720 രൂപയുമായി. 18 കരറ്റ് സ്വര്‍ണം ഗ്രാമിന് 11985 രൂപയും പവന് 95880 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9335 രൂപയും പവന് 74680 രൂപയുമായി. 9 കാരറ്റ് ഒരു ഗ്രാമിന് 6020 രൂപയും പവന് 48160 രൂപയുമായി. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന് 270 രൂപയായി. പത്ത് ഗ്രാമിന് 2700 രൂപയും.

ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 126920 രൂപയായിരുന്നു. ഇന്നത്തേക്കാള്‍ 10000 രൂപയില്‍ അധികം കൂടുതലായിരുന്നു അന്ന്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5020 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ 5300ന് മുകളില്‍ ആയിരുന്ന വില ഘട്ടങ്ങളായി കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്. ഇതിന്റെ ആനുപാതികമായ കുറവാണ് കേരളത്തിലെ സ്വര്‍ണവിപണിയിലും കാണുന്നത്.


Post a Comment

Previous Post Next Post
Paris
Paris