മാവൂർ: ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശിയും മഞ്ചേരിയിലെ പ്രമുഖ പാത്രവ്യാപാര സ്ഥാപനത്തിലെ കളക്ഷൻ ഏജന്റുമായ നന്ദകുമാർ (21) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ മാവൂർ പി.എച്ച്.ഇ.ഡി (PHED) ഓഫീസിന് സമീപമായിരുന്നു അപകടം.
അരീക്കോട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന 'ലൈഫ് ലൈൻ' ബസ്സും, മാവൂരിൽ നിന്നും കൂളിമാട് ഭാഗത്തേക്ക് പോവുകയായിരുന്ന നന്ദകുമാർ സഞ്ചരിച്ച ബൈക്കും (KL 57 T 6627) തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Post a Comment