റംസാൻ സ്നേഹത്തിൻറെ സന്ദേശം ടി.ടി ഇസ്മായിൽ


 ആത്മസംയമനത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മഹത്തായ സന്ദേശമാണ് റമളാൻ നമ്മെ പഠിപ്പിക്കുന്നത്,  വ്യത്യസ്ത ചിന്തകളിലും വിശ്വാസത്തിലുമുള്ളവർ ഒരുമിച്ച് സൗഹാർദ്ദത്തിലും ഐക്യത്തിലും കഴിയുന്ന ഇത്തരം സംഗമങ്ങൾ ഇന്ന് നമ്മുടെ നാടിന് അഭികാമ്യം എന്നും, യുദ്ധം എന്നുള്ളത് ഒന്നിനും പരിഹാരമല്ല എന്നും കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ  ഓർമിപ്പിച്ചു 


,കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുൽ ഹഖീം  കളൻതോട് അധ്യക്ഷത വഹിച്ചു ,കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എം ടി സൈനുൽ ആബിദീൻ മുഖ്യപ്രഭാഷണം നടത്തി, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിംകുട്ടി ,കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട്, കൊയിലാണ്ടി നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ ,കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ കെ റംല ടീച്ചർ, മുൻ സംസ്ഥാന കെ.എ.ടി.എഫ് പ്രസിഡണ്ട് ടി പി അബ്ദുൽ ഹഖ് ,ജനറൽ സെക്രട്ടറി എം എ ലത്തീഫ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ ചെറുപ്പ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി.എസ്.ടിഎ  ജില്ലാ ജനറൽ സെക്രട്ടറി വി കെ സുരേഷ് ,കെ.എ.ച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷമീം അഹമ്മദ്, കെ.എസ്‌.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാജിദ് കെ പി ,കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് യൂനുസ് വടകര ,കെ.എ.ടി.എഫ് സംസ്ഥാന ഭാരവാഹികളായ നൗഷാദ് കോപ്പിലാൻ, അബ്ദുൽ റഷീദ് ഖാസിമി,കെ വി അബ്ദുൽ ജൈസൽ, വനിതാവിംഗ് സംസ്ഥാന ട്രഷറർ കെ.കെ ഷറഫുന്നീസ ടീച്ചർ, മുനീർ പേരാമ്പ്ര, വനിതാവിംഗ് ജില്ലാ ചെയർപേഴ്സൺ എംകെ നസീമ, കൺവീനർ എൻ കെ ഷമീന, ട്രഷറർ കെ.കെ റംല, എന്നിവർ സംസാരിച്ചു  ജനറൽ സെക്രട്ടറി എം കെ റഫീഖ് സ്വാഗതവും, ട്രഷറർ ഐ സൽമാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris