മാവൂരിന്റെ വികസന വിപ്ലവത്തിന് ജനകീയ കൂട്ടായ്മ സൃഷ്ടിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി




മാവൂർ : മാവൂരിന് ആവശ്യമായ എല്ലാ വികസന പദ്ധതികളും കൊണ്ടുവരാൻ രാഷ്ട്രീയ മത തൊഴിലാളി വ്യാപാരി വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാ ണെന്നും ഇതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻകൈയെടുക്കാൻ തയ്യാറാണെന്നും യൂണിറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു മാവൂരിൽ അനുവദിച്ചു കിട്ടിയ അഗ്നിരക്ഷാ നിലയം മാവൂരിൽ നിന്ന് മാറിപ്പോകും എന്ന പ്രചാരണം തെറ്റിദ്ധാരണ ജനകമെന്നും കൂട്ടായ ശ്രമം ഉണ്ടായാൽ സ്ഥിരം സംവിധാനം മാവൂരിൽ തന്നെ ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു


 രാഷ്ട്രീയ അനയ്ക്യം വികസന പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട് കഴിഞ്ഞകാലങ്ങളിൽ മാവൂരിന് അനുവദിക്കപ്പെട്ട ആർട്സ് കോളേജ് ഐടിഐ തുടങ്ങി വിവിധ പദ്ധതികൾ ഇതിന് ഉദാഹരണമാണ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയാലിസിസ് സെന്റർ ടൂറിസം പദ്ധതികൾ മിനി സിവിൽ സ്റ്റേഷൻ സ്റ്റേഡിയം തുടങ്ങി ഒട്ടേറെ പദ്ധതികൾ മാവൂരിൽ ലഭിക്കാൻ സാധ്യതയുള്ള വയാണ്   ഇതിനായി ശക്തമായ ജനങ്ങളുടെ പിന്തുണയും കക്ഷിരഹിത കൂട്ടായ്മയും അനിവാര്യമാണ് ഇതിനായി മുൻകൈയെടുക്കാൻ കേരള വ്യാപാര വ്യവസായി ഏകോപന സമിതി തയ്യാറാണെന്നും ഭാരവാഹികൾ അറിയിച്ചു മണ്ഡലം പ്രസിഡണ്ട് നാസർ മാവുരാൻ യൂണിറ്റ് ജനറൽ സെക്രട്ടറി ഉസ്മാൻ മാവൂർ വൈസ് പ്രസിഡണ്ട് സിപി ബാബുരാജ് യൂണിറ്റ് ട്രഷറർ ടി മോഹൻദാസ് സെക്രട്ടറി സഹദ് മോൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris