തിരുവനന്തപുരത്ത് റെക്കോർഡ് ചൂട്, കോഴിക്കോടും കണ്ണൂരും ഇന്ന് ശക്തമായ വേനൽമഴയ്ക്ക് സാധ്യത


തിരുവനന്തപുരം: ചിലയിടങ്ങളിൽ വേനൽമഴയുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിലെ ചൂട് ഉയർന്നു തന്നെ. ഞായറാഴ്ച 37.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 1988 മാർച്ച് 16-ന് ജില്ലയിൽ 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വർഷംമുൻപുള്ള ഈ റെക്കോഡാണ് തകർന്നത്. തിങ്കളാഴ്ച 36-ലേക്ക് താഴ്ന്നു. എന്നാലും ശരാശരിയിൽനിന്ന്‌ 1.8 കൂടുതൽ.


വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകി.

വേനൽമഴ കാരണം പാലക്കാട് തിങ്കളാഴ്ച ചൂട് 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രിയും കുറഞ്ഞു. കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് ഉയർന്നുനിന്നത്. ശരാശരിയിൽനിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട്. പുനലൂരിൽ 38 ആയി.


Post a Comment

Previous Post Next Post
Paris
Paris