ചൂലൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ക്ഷയരോഗികൾക്കുള്ള പോഷകാഹാര കിറ്റ് പഞ്ചായത്ത് പ്രസിഡന്റ്. ശ്രീമതി. എം. കെ നദീറയിൽ നിന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ ഏറ്റു വാങ്ങി രോഗികൾക്ക് വിതരണം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. സലീന നൂറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ചിത്ര. പി. വി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്. കെ. എം., പി. എച്. എൻ. രാജി. കെ, അസിസ്റ്റന്റ് സെക്രട്ടറി രാൻസൺ, എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുധീർ. എം, ജെ. പി. എച്. എൻ. രജിത. കെ. സി. എന്നിവർ സംബന്ധിച്ചു.
Post a Comment