നിയമസഭാ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും: മാര്‍ച്ച് 23-ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും


നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഇന്നും തുടരുമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിയോടെ മലപ്പുറത്തെ ലീഗ് ഓഫീസില്‍ ജില്ലാ നേതാക്കളുടെ കൂടിക്കാഴ്ച നടക്കും.


മാര്‍ച്ച് 23-ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ലീഗ് നേതൃത്വം ഇന്ന് നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് സൂചന. ഇന്നലെ സംസ്ഥാന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ സീറ്റ് സംബന്ധിച്ചും സ്ഥാനാര്‍ഥികളെ സംബന്ധിച്ചും പാര്‍ട്ടി ഏകദേശം ധാരണയിലെത്തിയിട്ടുണ്ട്.

ഇന്നലെ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനും പകരം കെ.എം ഷാജിയെ വേങ്ങരയില്‍ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഇത്തവണ മത്സരത്തിനില്ല. കാസര്‍കോട്ട് ഷാജി മത്സരിക്കുന്നതില്‍ പ്രാദേശിക എതിര്‍പ്പ് നിലനിന്നിരുന്നു. ഇന്ന് ചേരുന്ന യോഗത്തിന് പിന്നാലെ വൈകുന്നേരത്തോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.


Post a Comment

Previous Post Next Post
Paris
Paris