കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി അധികൃതര്‍. രോഗം റിപോര്‍ട്ട് ചെയ്ത പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളര്‍ത്തുപക്ഷികളെയുമാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്ലുന്നത്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്ന സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ യാതൊരു കാരണവശാലും നേരിട്ട് സ്പര്‍ശിക്കരുത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള പക്ഷികളുടെയോ മുട്ടയുടെയോ നീക്കം കര്‍ശനമായി നിയന്ത്രിക്കും. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നിര്‍ദേശിച്ചു
Post a Comment