ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും 'വാർമുകിൽ' എക്സലൻസ് അവാർഡ് ദാനവും നടന്നു


മാവൂർ: പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ 16-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓൾ കേരള വാർമുകിൽ മ്യൂസിക് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടിയും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. 'പിന്നെയും പിന്നെയും ആരോ കിനാവിൽ' എന്ന പേരിൽ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയിൽ സംഗീത ലോകത്തെ നിരവധി പ്രതിഭകൾ പങ്കെടുത്തു.



​ചടങ്ങിൽ വെച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ സ്ഥാപക ഡയറക്ടർ കെ.ടി. മുരളീധരൻ, സുനിൽലാൽ, സെയ്ത് അബ്‌സൽ, സുലോചന മോഹൻ എന്നിവർ മുഖ്യാതിഥിയായ പിന്നണി ഗായിക സിന്ധു പ്രേംകുമാറിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

​ഫൗണ്ടേഷൻ ചെയർമാൻ എ.വി. റഷീദ് അലി അനുസ്മരണ പ്രഭാഷണം നടത്തി. ഗിരീഷ് പുത്തഞ്ചേരിയുടെ അനശ്വരമായ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി നടത്തിയ സംഗീതാർച്ചനയിൽ 36 ഗായകർ അദ്ദേഹത്തിന്റെ വിവിധ ഗാനങ്ങൾ ആലപിച്ചു. ശരത് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​സാംസ്കാരിക പ്രവർത്തകരായ മോഹൻ മുല്ലമല, കെ.പി. മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു. രമ്യ അരവിന്ദ് സ്വാഗതവും നസീമ റിഹാസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris