മുക്കം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സുന്നിയ്യ കോളേജ് പൂർവ്വ വിദ്യാർത്ഥി ഡോ. സൈനുദ്ധീൻ ചോലയിലിനെ സുന്നിയ കോളേജ് അറബിക് ഡിപ്പാർട്മെന്റ് ആദരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുനീർ. ജി. പി. ഉപഹാരം സമ്മാനിച്ചു.അറബിക് വിഭാഗം തലവൻ ഡോ. അബ്ദുൽ ലത്തീഫ് നദ്‌വി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. അഷ്‌റഫ് നിട്ടൂർ, കോമേഴ്‌സ് വിഭാഗം തലവൻ നിഷാദ് മോൻ,ഡോ. ഇസ്മായിൽ. കെ. കെ, ഡോ. മുജീബ് നെല്ലിക്കുത്ത്, ഡോ. അബൂബക്കർ. ഇ. കെ.സുഹൈൽ. പി. പി. പ്രസംഗിച്ചു. സൈനുദ്ധീൻ ചോലയിൽ ആദരവിന് നന്ദി രേഖപ്പെടുത്തി.
Post a Comment