രണ്ടേക്കര്‍ അനധികൃതമായി കൈയേറി', മുനമ്പത്ത് വഖഫ് ഭൂമി കൈയേറ്റം ആരോപിച്ച് ഹൈക്കോടതിയില്‍ ഹരജി



എറണാകുളം: മുനമ്പത്ത് വഖഫ് ഭൂമി അനധികൃതമായി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന ഹരജിയിൽ മുനമ്പം വേളാങ്കണ്ണി മാതാ ചർച്ചിന് നോട്ടീസ്. ആലുവ സ്വദേശി അബ്ദുൽ ലുഖ്മാൻ എം.എം നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏകദേശം രണ്ടേക്കറോളം ഭൂമി കയ്യേറിയെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾക്കും പള്ളി അധികാരികൾക്കും ഫറൂഖ് കോളജിനും നോട്ടീസ് അയച്ചു.


മുനമ്പം വേളാങ്കണ്ണി മാതാ ചർച്ച് അനധികൃതമായി കൈയേറി പള്ളിഹാൾ, ശ്മശാനം, സെമിനാരി തുടങ്ങിയ കെട്ടിടങ്ങൾ നിർമ്മിച്ചുവെന്നാണ് പരാതി. വഖഫ് ഡീഡ് പ്രകാരം ഈ ഭൂമി ഫറൂഖ് കോളജിന്‍റെ ആവശ്യത്തിനായി സമർപ്പിച്ചതാണ്. ജില്ലാ കലക്ടർ അന്വേഷണം നടത്താനും കൈയ്യേറ്റം ഉണ്ടെങ്കിൽ ഒഴിപ്പിക്കാനും തഹസിൽദാറിനെ നിർദേശിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നും ഹരജിക്കാരൻ വ്യക്തമാക്കി.

കൂടാതെ, ഫറൂഖ് കോളജ് മാനേജ്‌മെന്റിനോടും കേരള വഖഫ് ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris