നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘം ഉടൻ കേരളം സന്ദർശിക്കും


 നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ​ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കമ്മിഷണർമാരായ എസ്.എസ്.സന്ധു, വിവേക് ജോഷി എന്നിവരും ഉൾപ്പെടും. മാർച്ച് ആദ്യ വാരത്തിൽ സമ്പൂർണ കമ്മിഷൻ സംസ്ഥാനത്തെത്തി തയ്യാറെടുപ്പുകൾ വിലയിരുത്തും.


സന്ദർശനത്തിനിടെ സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ആശയവിനിമയം നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും നിലപാട് കമ്മിഷൻ പരിശോധിക്കും.

കേരളത്തിന് പുറമെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനക്രമവും തയ്യാറാക്കിയിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ സംഘം അസം സന്ദർശിക്കും. തുടർന്ന് ഫെബ്രുവരി അവസാനത്തോടെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കും യാത്രയുണ്ടാകും. കേരള സന്ദർശനത്തിന് ശേഷമാണ് പശ്ചിമ ബംഗാളിലേക്കുള്ള യാത്ര.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

Post a Comment

Previous Post Next Post
Paris
Paris