കേരള’, ‘കേരളം’ ആയാലും 'കേരള ഹൈക്കോടതി' എന്നത് മാറില്ല; പേര് മാറ്റാൻ പാർലമെന്റിൽ നിയമം പാസാക്കണം



 ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും ഇംഗ്ലീഷിൽ ഹൈക്കോർട്ട് ഓഫ് കേരള എന്ന് എഴുതുന്നതിനു മാറ്റം ഉണ്ടാകില്ല. മലയാളത്തിൽ കേരള ഹൈക്കോടതി എന്നാണ് എഴുതുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ പ്രശ്‌നങ്ങൾ ഇല്ല. എന്നാൽ, ഇംഗ്ലീഷിൽ 'ഹൈക്കോർട്ട് ഓഫ് കേരളം' എന്നാക്കണമെങ്കിൽ പാർലമെന്റിൽ നിയമം പാസാക്കണം.


ഹൈക്കോടതിയുടെ പേരുമാറ്റണമെങ്കിൽ ആദ്യ നടപടി ഉണ്ടാകേണ്ടത് സംസ്ഥാന സർക്കാരിൽനിന്നാണ്. ഇതിനെ ഹൈക്കോടതിയും പിന്തുണയ്ക്കണം. ശുപാർശയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അതിന് തുടർച്ചയായി പാർലമെന്റിൽ നിയമവും പാസാക്കി ഗസറ്റിൽ പ്രസിദ്ധീകരിക്കണം.മദ്രാസ്, ബോംബെ തുടങ്ങിയ ഹൈക്കോടതികളുടെ പേരുകൾ യഥാക്രമം ചെന്നൈ, മുംബൈ എന്നിങ്ങനെയാക്കാൻ 2016-ൽ പാർലമെന്റിൽ ബില്ലുകൊണ്ടുവന്നെങ്കിലും ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാൽ പാസാക്കാനായിരുന്നില്ലെന്ന് ഹൈക്കോടതി അഭിഭാഷകനായ ജസ്റ്റിൻ മാത്യു പറഞ്ഞു. 


Post a Comment

Previous Post Next Post
Paris
Paris