'
കുതിരാടം: കുതിരാടം ക്രഷർ - അരയങ്കോട് റോഡിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധം പുകയുന്നു. എം.എൽ.എ നടത്തിയ ഉദ്ഘാടനത്തിന് ശേഷം റോഡിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മഴ കഴിഞ്ഞാലുടൻ പണി തുടങ്ങുമെന്നായിരുന്നു ഉദ്ഘാടന വേളയിലെ ഉറപ്പ്. എന്നാൽ മഴ മാറി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ മൗനം തുടരുകയാണ്. പിന്നീട് ഒരാഴ്ചയ്ക്കുള്ളിൽ പണി തുടങ്ങുമെന്ന് അറിയിപ്പെത്തിയെങ്കിലും അതും നടപ്പായില്ല. ഏറ്റവും ഒടുവിൽ ഗ്രാമസഭയിൽ വാർഡ് മെമ്പർ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടതോടെ ജനങ്ങൾ കടുത്ത രോഷത്തിലാണ്.
യാത്രക്കാർക്ക് ദുരിതയാത്ര
നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും നിത്യേന ഉപയോഗിക്കുന്ന ഈ റോഡ് നിലവിൽ പൂർണ്ണമായും തകർന്ന നിലയിലാണ്. വലിയ കുഴികളിൽ വീണ് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. കാൽനടയാത്ര പോലും അസാധ്യമായ ഈ പാതയിൽ പ്രതിഷേധസൂചകമായി വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
Post a Comment