രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ചൂലൂർ സഹചാരി സെന്ററിൽ ഇഫ്താർ വിരുന്നിന് തുടക്കം


 വെള്ളലശ്ശേരി:
 എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ ചൂലൂർ എം.വി.ആർ ക്യാൻസർ സെന്ററിന് സമീപം പ്രവർത്തിക്കുന്ന സഹചാരി സെന്ററിൽ ഇഫ്താർ വിരുന്നിന് തുടക്കമായി. എം.വി.ആർ കാൻസർ ഹോസ്പിറ്റലിൽ ചികിത്സക്കെത്തുന്ന രോഗികൾക്കും അവർക്കൊപ്പം എത്തുന്ന കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് ഈ പദ്ധതി.






എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് മൗലവി വിഖായ പ്രവർത്തകൻ അഫ്നാൻ യമാനിക്ക് ഇഫ്താർ വിഭവങ്ങൾ നൽകിക്കൊണ്ട് വിരുന്നിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

റമളാൻ മാസം അവസാനിക്കുന്നത് വരെ സഹചാരി സെൻ്ററിലെ താമസക്കാർക്ക് നോമ്പുതുറ സൗകര്യം  ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സഹചാരി സെന്റർ ഇവിടെ നൽകി വരുന്നുണ്ട്.
ചടങ്ങിൽ സഹചാരി സംസ്ഥാന കൺവീനർ അലി അക്ബർ മുക്കം, ഇസ്സുദ്ദീൻ പാഴൂർ.റസാഖ് മുസല്യാർ മലയമ്മ. സഫറുള്ള കൂളിമാട്. ജസീൽ അശ്അരി പാഴൂർ .അമീൻ ശാഫിദ് വെള്ളലശേരി, റബീഹ്,റമീസ് ഇ പി, ഹിലാൽ,സലാഹുദ്ദീൻ എന്നിവരും മറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris