തൊഴിലുറപ്പ് തൊഴിലാളി സംഗമവും ജീവൻ രക്ഷാപ്രവർത്തന ക്ലാസും സംഘടിപ്പിച്ചു


മുക്കം :, കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമവും കാഡ്ബറി കമ്പനിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാപ്രവർത്തന ക്ലാസും മുക്കം അഹല്യ കണ്ണാശുപത്രിയുടെ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു


 ചടങ്ങ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് അംഗം ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, എൻ ആർ ഇ ജി അസിസ്റ്റന്റ് എൻജിനീയർ ഷാഫി, ഓവർ സിയർ അംജദ്, മുഹമ്മദ്‌ കലകൊമ്പൻ, മമ്മുപോക്കർ തലാപ്പിൽ , കുഞ്ഞാലി ചെമ്പൻ,എം ആർ ശ്രീധരൻ, ദേവൻ പുനത്തിൽ,ബീരാൻകുട്ടി തടപ്പറമ്പിൽ,കാഡ്ബറി കമ്പനിയുടെ പ്രതിനിധികളായ സി വി അശ്വതി, ഷിഗ, തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാരായ ഷാഹിന നാസർ, ജുമൈലത്ത് ചക്കിങ്ങൾ, അനീസ പുളിക്കത്തൊടി, ആശ വർക്കർ കെ സുലൈഖ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris