കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്



കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും, ചെറുകിട-വൻകിട വ്യവസായങ്ങളും, ഫാക്ടറികളും,സംരംഭങ്ങളും കേരള പഞ്ചായത്ത് രാജ് 2025 (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ പ്രകാരം നിർബന്ധമായും ലൈസൻസ് എടുക്കേണ്ടതാണ്. ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 255 പ്രകാരം പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണ്.


കൂടാതെ, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. നിയമവിരുദ്ധമായി ഇത്തരം വസ്തുക്കൾ സ്ഥാപിക്കുന്ന വ്യക്തികൾ, സംഘടനകൾ, നിരോധിത ഉൽപന്നങ്ങൾ ഉപയോഗിച്ച്  പ്രിൻ്റിംഗ് നടത്തുന്ന സ്ഥാപനങ്ങൾ എന്നിവർക്കെതിരെ  പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണ്. നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള പരസ്യപ്രചാരണങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.
,
സെക്രട്ടറി,
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

Post a Comment

Previous Post Next Post
Paris
Paris