ഇൻസിനറേറ്റർ ഉദ്ഘാടനം നടത്തി.



കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആ.ഇ.സി ഹയർ സെക്കണ്ടറി സ്കൂളിന് ഇൻസിനേറ്റർ കൈമാറൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ നദീറ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.കെ അനീഷ് അധ്യക്ഷത വഹിച്ചു. ആർ.ഇ.സി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ജിജി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ലികിത, ഹരിതകേരളം മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ രാജേഷ് സ്കൂൾ അധ്യാപകർ, വിദ്യർഥികൾ തുടങ്ങിയവർ പങ്കെടുത്തു. 


പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രയമായി സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഹരിത കേരളം മിഷനിലൂടെ തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ആണ് ഇൻസിനറേറ്റർ നൽകുന്നത്. HLL ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് സ്കൂളിന് ഇൻസിനറേറ്റർ ലഭ്യമാക്കിയത്. വരും ദിവസങ്ങളിൽ കമ്പനിയുടെ നേതൃത്വത്തിൽ ഇൻസ്റ്റാളിങ്ങും പരിശീലനവും നൽകും. അതോടൊപ്പം ജില്ലയിലെ മുഴുവൻ ഗവണ്മെന്റ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്‌ വിതരണം നടത്തുന്നതിന്റെ ഭാഗമായി കുന്നമംഗലം ഗവണ്മെന്റ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പ്‌ വിതരണവും പരിശീലനവും വരും ദിവസങ്ങളിൽ നടത്തും.

Post a Comment

Previous Post Next Post
Paris
Paris