കേരളത്തിന്റെ സ്വന്തം കാര്‍ഡുമായി സര്‍ക്കാര്‍ മുന്നോട്ട്; നേറ്റിവിറ്റി കാര്‍ഡ് ആര്‍ക്കൊക്കെ?


 ​
 തിരുവനന്തപുരം : പൗരത്വ ആശങ്കയ്ക്കു പരിഹാരമായി അവതരിപ്പിക്കുന്ന നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് ഉപഭോക്തൃ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നു. നിലവിലെ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് നിയമപരമായ പിന്‍ബലമില്ലാത്തതിനാലാണ് നിയമപ്രാബല്യമുള്ള നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നു. ജന്മം കൊണ്ട് കേരളീയനായ ആര്‍ക്കും നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടാകും. കേരളത്തിനു പുറത്തു ജനിച്ച വ്യക്തികള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി നേറ്റിവിറ്റി കാര്‍ഡിന് അപേക്ഷ നല്‍കാം. 


മാനദണ്ഡം ഇങ്ങനെ:

1. മാതാപിതാക്കള്‍ രണ്ടു പേരും കേരളത്തില്‍ ജനിച്ചവരാണെങ്കില്‍
2. മാതാപിതാക്കളില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്നയാളും മറ്റേയാള്‍ മറ്റൊരു സംസ്ഥാനത്തു ജനിച്ചയാളും വിവാഹശേഷം രണ്ടു പേരും കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കുകയും ചെയ്താല്‍ കേരളത്തിനു പുറത്തു താമസിക്കുന്ന ദമ്പതികള്‍ക്ക് അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ഇ-ഡിസ്ട്രിക് പോര്‍ട്ടലില്‍ സംവിധാനം ഒരുക്കും. വില്ലേജ് ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇതില്‍ വില്ലേജ് ഓഫിസര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്കു നല്‍കും. ഇതു പരിശോധിച്ച് തഹസില്‍ദാരാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കുക.

നേറ്റിവിറ്റി കാര്‍ഡില്‍ പൗരന്റെ പേര്, ജനന വര്‍ഷം, സ്വദേശി പദവി, മാതാപിതാക്കളുടെ പേരു വിവരം, സ്ഥിര മേല്‍വിലാസം, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവ ഉള്‍പ്പെടുത്തിയാവും രൂപകല്‍പന ചെയ്യുക.

Post a Comment

Previous Post Next Post
Paris
Paris