ശിവരാത്രി മഹോത്സവം

  ചാത്തമംഗലം: ശ്രീ മലയമ്മ ശിവക്ഷേത്രം ശിവരാത്രി മഹോത്സവം 2026 ഫെബ്രുവരി 13,14,15 തീയതികളിലായി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 13 ന് രാവിലെ വിശേഷാൽ പൂജകളോടെ ആരംഭിക്കുന്ന പരിപാടികളിൽ വൈകുന്നേരം  സർപ്പബലി, രാത്രി 7.30 ന് കരോക്കെ ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും 14 ന് ശനിയാഴ്ച രാവിലെ ആയിരംകുടം ധാര, 10 മണിക്ക് സർവ്വൈശ്വര്യ പൂജ, രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങൾ, 8 മണിക്ക് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം, 9.30ന് രാഗമാലിക കോഴിക്കോട് അവതരിപ്പിക്കുന്ന ഭജൻസ്, 10.30 ന് തിരുവാതിരക്കളി തുടങ്ങിയവയും അരങ്ങേറും.


 ശിവരാത്രി ദിവസമായ 15 ന് ഞായറാഴ്ച രാവിലെ മഹാഗണപതി ഹോമം,  6 മണി മുതൽ അഖണ്ഡനാമജപം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകുന്നേരം സമൂഹാരാധന, പഞ്ചവാദ്യം, 7.30 ന് നൃത്തനൃത്യങ്ങൾ, 8.30 ന് സാംസ്കാരിക സമ്മേളനം,  9.30 ന് നാട്ടുമൊഴി നാടൻ പാട്ട് മേള തുടങ്ങിയ പരിപാടികൾ നടക്കും.  ഉത്സവ ദിവസങ്ങളിൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികൾക്കു ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി, ആഘോഷ കമ്മിറ്റി ചെയർമാൻ ബാബുരാജ് വി.എം., കൺവീനർ മുരളീധരൻ സി., ക്ഷേത്രം പ്രസിഡൻ്റ് പ്രഭാകരൻ പി., സെക്രട്ടറി രാധാകൃഷ്ണൻ കെ.പി., മാതൃസമിതി പ്രസിഡൻ്റ് ചന്ദ്രികാ ദേവി എന്നിവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post
Paris
Paris