കുന്നമംഗലം:
പി.ടി.എ റഹീം എംഎൽഎ നയിക്കുന്ന എൽഡിഎഫ് കുന്നമംഗലം മണ്ഡലം വികസന സന്ദേശ ജാഥ കുന്നമംഗലത്ത് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ജാഥ വിവിധ പഞ്ചായത്തുകളിലെ പര്യടന ശേഷം ചൊവ്വാഴ്ച വൈകീട്ട് പാലാഴിയിൽ സമാപിക്കും.
ജനാർദ്ദനൻ കളരിക്കണ്ടി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി.ടി.എ റഹീം എംഎൽഎ, വൈസ് ക്യാപ്റ്റൻ പി ഷൈപു, പൈലറ്റ് ചൂലൂർ നാരായണൻ, മാനേജർ കെ.കെ സദാനന്ദൻ, അബൂബക്കർ ഹാജി, പി ശിവാനന്ദൻ, എം സബീഷ് എന്നിവർ സംസാരിച്ചു. എം.എം സുധീഷ് കുമാർ സ്വാഗതവും പി.പി ഷിനിൽ നന്ദിയും പറഞ്ഞു.
Post a Comment