വാണിജ്യ പാചകവാതക സിലിണ്ടറിന് വില കൂടി



ന്യൂഡൽഹി : വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ. 19 കിലോയുള്ള സിലിണ്ടറിന്റെ വില 49 രൂപ കൂട്ടി. ചൈന്നെയിൽ സിലിണ്ടറിന് 50 രൂപ കൂടി. കൊൽക്കത്ത, മുംബൈ നഗരങ്ങളിൽ 49.5 രൂപ വീതം വർധിച്ചു. വില വർധിച്ചെങ്കിലും 19 കിലോഗ്രാം എൽപിജി വില മുംബൈയിൽ ഇപ്പോഴും സിലിണ്ടറിന് 1,700 രൂപയിൽ താഴെയാണ്. 1,692 രൂപയാണ് മുംബൈയിലെ വില. ഡൽഹിയിൽ സിലിണ്ടറിന് 49 രൂപ വർധിച്ച് 1,740.5 രൂപയായി


കൊൽക്കത്തയിൽ എൽപിജി സിലിണ്ടറിന് 1,844.5 രൂപയാണ് വില. ചെന്നൈയിൽ എൽപിജി സിലിണ്ടറിന് 1,900 രൂപയ്ക്ക് അടുത്തെത്തി. 1899 രൂപയാണ് വില. കേരളത്തിൽ എറണാകുളത്ത് 1747 രൂപയാണ് വില. ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സിലിണ്ടറിന്റെ വില വർധിപ്പിച്ചത്.

ജനുവരിയിൽ എൽപിജി വില 73.06 രൂപ കുറച്ചതിനു ശേഷം ആദ്യമായാണ് വില വർധിപ്പിക്കുന്നത്. ​ഗാർഹിക ആവശ്യങ്ങൾക്കുപയോ​ഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളാണ് (ഒഎംസി) എൽപിജി വില തീരുമാനിക്കുന്നത്

Post a Comment

Previous Post Next Post
Paris
Paris