സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,160 രൂപയിലേക്ക് താഴ്ന്നു.
ഇന്നലെ രാവിലെ 200 രൂപ കുറഞ്ഞ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 800 രൂപ വർധിച്ചിരുന്നു.
നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വില്‍പ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയായിരുന്നു. ഫെബ്രുവരി ഒന്നിന് വില്‍പ്പന നടന്ന 1,17,760 രൂപ ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയർന്ന നിരക്കായപ്പോള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് വില്‍പ്പന നടന്ന 1,07,920 രൂപ ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും താഴ്ന്ന നിരക്കുമായി.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 110 രൂപ കുറഞ്ഞ് 14,520 രൂപയിലേക്ക് താഴ്ന്നു
Post a Comment