പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് 6 ന് കൊച്ചിയിൽ എത്തും; വൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കും



പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6 ന് കൊച്ചിയിൽ എത്തും. തിരഞ്ഞെടുപ്പിന് മുൻപായി ആണ് പ്രധാനമന്ത്രിയുടെ വരവ്. കേരളത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി ബിജെപി പ്രകടന പത്രിക പുറത്ത് ഇറക്കും. സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.


ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിന് ഉള്ള തുടക്കവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉണ്ടാകും.കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കളുമായിട്ട് കൂടിക്കാഴ്ച നടത്തിയേക്കും.

കേരളത്തില്‍ ഇത്തവണ 30 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ ജയിക്കാൻ വേണ്ട തന്ത്രങ്ങൾ പ്രധാനമന്ത്രി നേരിട്ട് തന്നെ നിർദ്ദേശിക്കും.റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം അടക്കമുള്ള വിവിധ റെയിൽവേയുടെ വികസന പദ്ധതിയുടെ ഉദ്ഘാടനവും സന്ദര്‍ശനത്തിനൊപ്പം നടക്കും.

Post a Comment

Previous Post Next Post
Paris
Paris