സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം


       


വിവിധ കാരണങ്ങളാൽ നിശ്ചിത സമയത്ത് എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ പോയ ഉദ്യോഗാർത്ഥികൾക്ക് പഴയ സീനിയോറിറ്റി നഷ്ടപ്പെടാതെ തന്നെ രജിസ്ട്രേഷൻ പുതുക്കാനുള്ള കാലാവധി സർക്കാർ നീട്ടി നൽകി.


ആർക്കെല്ലാം അപേക്ഷിക്കാം: 01/01/1995 മുതൽ 31/12/2025 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.

അവസാന തീയതി:ഉത്തരവ് പ്രകാരം 2026 ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി സമയം അനുവദിച്ചിട്ടുണ്ട്.

ഈ കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കുന്നവർക്ക്  യഥാർത്ഥ സീനിയോറിറ്റി നിലനിർത്തിക്കൊണ്ടുതന്നെ എംപ്ലോയ്‌മെന്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.

നേരത്തെ 2024 ഡിസംബർ 31 വരെയായിരുന്നു ആനുകൂല്യം നൽകിയിരുന്നത്. എന്നാൽ നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ഇപ്പോൾ 2025 ഡിസംബർ 31 വരെയുള്ളവർക്കും ആനുകൂല്യം നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്

Post a Comment

Previous Post Next Post
Paris
Paris