ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച് കക്ഷികളോട് ഒരുമാസത്തിനകം വാദങ്ങൾ എഴുതി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി.
ശബരിമല ഉൾപ്പെടെ സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ഒൻപതംഗ ബെഞ്ച് രൂപവത്കരിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച നിർദേശങ്ങൾക്കുവേണ്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുന്നത്.
ശബരിമലയ്ക്കുപുറമേ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സിസ്ത്രീകളുടെ ക്ഷേത്രപ്രവേശം എന്നിവയിലെ പൊതു നിയമപ്രശ്നങ്ങളാണ് പരിഗണിക്കാനുള്ളത്.
▪️▪️▪️▪️▪▪▪▪️▪️
*✋ചെറുവാടി ലൈവിൽ പരസ്യം ചെയ്യാം...*
https://chat.whatsapp.com/IFmJNjOFkTfItg3ywD6xXA?mode=hqrt3
_നിങ്ങളുടെ സ്ഥാപനങ്ങളിലെ വ്യാപാരം വിപുലമാക്കുന്നതിനും ഓഫറുകൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനും ഇനി കുറഞ്ഞ ചിലവിൽ വാട്സ്അപ്പ് ഗ്രൂപ്പുകൾ വഴി പരസ്യം ചെയ്യാം._
*🪀കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*
*http://wa.me/919946753940*
Post a Comment