സമസ്ത 100-ാം വാർഷിക സമ്മേളനം : മാവൂർ റെയ്ഞ്ചിൽ 100 പ്രമുഖരെ ആദരിച്ചു


 മാവൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വേറിട്ട പരിപാടിയുമായി മാവൂർ റെയ്ഞ്ച് സ്വാഗതസംഘം . റെയ്ഞ്ച് പരിധിയിലെ വിവിധ മഹല്ലുകൾ, മദ്റസകൾ, പള്ളികൾ എന്നിവിടങ്ങളിൽ ദീർഘകാലം ഭാരവാഹികളായവർ, ഖത്തീബുമാർ, മുദരിസുമാർ, മദ്റസ അധ്യാപകർ, പ്രസ്ഥാനത്തിന് കരുത്തുപകർന്ന പ്രവാസികൾ തുടങ്ങി നൂറ് വിശിഷ്ട വ്യക്തികളെയാണ് ചടങ്ങിൽ ആദരിച്ചത്.




തെങ്ങിലക്കടവിൽ നടന്ന സംഗമം ജില്ലാ എസ്.വൈ.എസ്. പ്രസിഡന്റ് ടി.പി.സി. തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് അഷ്റഫ് റഹ്മാനി കൽപ്പള്ളി അധ്യക്ഷത വഹിച്ചു. മത-സാമൂഹിക രംഗത്തെ സമസ്തയുടെ നൂറ്റാണ്ടിന്റെ സേവനങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.
ഒ.പി.എം. അഷ്റഫ്, ചെറൂപ്പ മഹല്ല് ഖത്തീബ് കെ.സി. മുഹമ്മദ് ഫൈസി, അഹമ്മദ് കോയ മുസ്‌ലിയാർ അരയങ്കോട്, അഹമ്മദ് കുട്ടി അരയങ്കോട്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, വായോളി അഹമ്മദ് കുട്ടി ഹാജി, കെ.എം.എ. റഹ്മാൻ ചെറൂപ്പ, മുരട്ടീരി അബ്ദുറഹിമാൻ, കെ. യാസർ, കെ.എം. അബ്ദുറസാഖ് മുസ്‌ലിയാർ, ഹനീഫ മുസ്‌ലിയാർ മാവൂർ, അബ്ദുറഫ് മാഹിരി, കെ. മൂസ മുസ്‌ലിയാർ, അബ്ബാസ് റഹ്മാനി, ലുഖ്മാൻ ഫൈസി, കോയക്കുട്ടി മുസ്‌ലിയാർ, സൈനുൽ ആബിദീൻ ഫൈസി, റഊഫ് പാറമ്മൽ, ഷാഹുൽ ഹമീദ് ഫൈസി, ഒ.എം. മമ്മദ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris