ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതിയും വ്യാപാരികളും ചർച്ച നടത്തി; കട്ടാങ്ങൽ KVVES യൂണിറ്റ് നിവേദനം നൽകി




കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നദീറ, വൈസ് പ്രസിഡന്റ് ശ്രീ അജീഷ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വ്യാപാരികൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ ചർച്ചയായി.
വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടാങ്ങൽ യൂണിറ്റ് തയ്യാറാക്കിയ നിവേദനം ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. 





യൂണിറ്റ് പ്രസിഡന്റ് ശ്രീ എം. മുനീർ, ജനറൽ സെക്രട്ടറി പ്രസന്നകുമാർ, ട്രഷറർ ഹബീബ് റഹിമാൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.
ചടങ്ങിൽ ശ്രീ കാദർ മാസ്റ്റർ, ശ്രീ ഹമീദ് മാസ്റ്റർ, ശ്രീ വർഗീസ് സർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭരണസമിതി ഉറപ്പുനൽകി.

Post a Comment

Previous Post Next Post
Paris
Paris