എക്സലൻ്റ് പ്രീമിയർ ലീഗ് (EPL-25) : ഹൈസ്‌ക്കൂൾ വിഭാഗത്തിൽ കട്ടാങ്ങൽ എക്സലൻ്റും ഹയർസെക്കണ്ടറി വിഭാഗത്തിൽ വാഴക്കാട് എക്സലൻ്റും ചാമ്പ്യന്മാരായി


കട്ടാങ്ങൽ: എക്സലന്റ് കോച്ചിങ്ങ് സെൻ്റർ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന എക്സലൻ്റ് പ്രീമിയർ ലീഗ് (EPL-2025) ബ്രാഞ്ച് വൈസ് ഫുട്ബോൾ ടൂർണമെൻ്റ് കളൻതോട് Plyon ടർഫിൽ വച്ച് നടന്നു.


ഫുട്ബോൾ ടൂർണമെന്റിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ കട്ടാങ്ങൽ എക്സലൻ്റും ഹയർസെക്കണ്ടറി വിഭാഗത്തിൽ വാഴക്കാട് എക്സലന്റ് കോച്ചിങ്ങ് സെൻ്ററും ഉജ്വല വിജയം കരസ്ഥമാക്കി .

സമാപന ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി: സലീന നൂറുദ്ധീൻ ഉത്ഘാടന കർമ്മം നിർവഹിച്ചു. 

വിന്നേഴ്‌സിന് എവറോളിംഗ് ട്രോഫിയും 2001/- രൂപയും മന്തിയും റണ്ണേഴ്സിന് എവറോളിംഗ് ട്രോഫിയും 1001/- രൂപയും മന്തിയും സ്ഥലം വാർഡ് മെമ്പർ ശ്രീമതി: സലീന നൂറുദ്ധീൻ നൽകി 

എക്സലൻ്റിൻ്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, വാഴക്കാട്, പെരുമണ്ണ എന്നീ ബ്രാഞ്ചുകൾ തമ്മിലാണ് ടൂർണ്ണമെന്റിൽ ഏറ്റുമുട്ടിയത്. ആവേശഭരിതമായ ടൂർണമെന്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മറ്റു മുൻനിര ടീമുകളെ തകർത്തെറിഞ്ഞാണ് കട്ടാങ്ങൽ ബ്രാഞ്ചും വാഴക്കാട് ബ്രാഞ്ചും ചാമ്പ്യന്മാരായത്.

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻ്റ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris