മുക്കം സി എച്ച്.സിയുടെ ആഭിമുഖ്യത്തിൽ ജനുവരി 15 മുതൽ നടപ്പിലാക്കുന്ന ജപ്പാനീസ് എൻസഫലൈറ്റിസിനെതിരായ വാക്സിനേഷൻ യജ്ഞം വിജയിപ്പിക്കുന്നതിനായി അധ്യാപകർക്കും അംഗൻവാടി വർക്കർമാർക്കുമായി ക്ലാസ്സ് സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ഇ.ടി.സുമംഗല ക്ലാസ്സെടുത്തു. ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ അധ്യക്ഷനായി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ കെ സുജിത , സി ജലജ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലിൻസി മാത്യു, അഖിൽ സി പ്രസംഗിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ എ ബിന്ദു , പി.ബിന്ദു , ജിഷമോൾ, പി ബി. അഹല്യ എന്നിവർ നേതൃത്വം നല്കി.
Post a Comment