മുക്കം മുനിസിപ്പാലിറ്റിയുടെയും സി എച്ച്സിയുടെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വാരാചരണത്തിന്റ ഭാഗമായി പ്രത്യേക ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു.മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സി എ പ്രദീപ് കുമാർ , ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷനായ റാഷിദ് കുന്നത്ത് , സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ ഇ.കെ. രൂപ ,വിവിധ ഡിവിഷൻ കൗൺസിലർമാർ , പാലിയേറ്റീവ് നഴ്സുമാർ , നേതൃത്വം നല്കി.
അഗസ്ത്യമൂഴി ഡിവിഷനിൽ നടത്തിയ ഗൃഹസന്ദർശനത്തിൽ
കൗൺസിലർ റൈനീഷ് നീലാംബരി, മെഡിക്കൽ ഓഫീസർ ഡോ. ഇ.ടി സുമംഗല, ഹെൽത്ത് സൂപ്പർവൈസർ സിജു. കെ.നായർ , ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് എം, മുൻ കൗൺസിലർ ജോഷില, നഴ്സുമാരായ പി.പി റസീന , ബിൻസി തോമസ് , ആശവർക്കർ
പ്രമീള, സന്നദ്ധ പ്രവർത്തകരായഎം.കെ ഉഷ , ഇ കെ അബ്ദുൾ സലാം, സനൂജ് മുക്കം എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ , എം.എൽ എസ് പി നഴ്സുമാർ , പാലിയേറ്റീവ് വളണ്ടിയർമാർ ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്തു.
Post a Comment