മാവൂർ : സാന്ത്വന പരിചരണ വാരാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ മേഖലയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ തല സന്നദ്ധ സംഘടനാ സംഗമവും ആദരച്ചടങ്ങും സംഘടിപ്പിച്ചു. പാലിയേറ്റീവ് കെയർ ജില്ലാ തല കോർഡിനേഷൻ കമ്മിറ്റി തദ്ദേശ സ്വയം ഭരണ- ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പരിപാടി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഗീതം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ പാലിയേറ്റീവ് മേഖലക്ക് സംഭാവന ചെയ്യാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് മുഖ്യതിഥിയായി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ്, ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, അഡീഷണൽ ഡി എം ഒ ഡോ. വി പി രാജേഷ്, എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി,അർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ കെ വി രവികുമാർ എന്നിവർ സംസാരിച്ചു.വിവിധ പാലിയേറ്റീവ് കെയർ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്ന ഭാരവാഹികളും ആരോഗ്യ–സാമൂഹ്യ മേഖലയിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
Post a Comment