ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധിയെ ശ്രീ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഡൽഹിയിലെ തണുപ്പും മലിനീകരണവും കാരണം സോണിയ ഗാന്ധിയുടെ ആസ്തമ അൽപം വഷളായതായി സർ ഗംഗാ റാം ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് വിശദീകരിച്ചു. നിരീക്ഷണത്തിനും കൂടുതൽ പരിചരണത്തിനുമായി മുൻകരുതൽ എന്ന നിലയിലാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സോണിയ ഗാന്ധി ആൻറിബയോട്ടിക്കുകളോടും മറ്റ് മരുന്നുകളോടും നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി ചെയർമാൻ പറഞ്ഞു.
ഡൽഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവുമാണ് ശ്വാസതടസത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം ആശുപത്രി വിടാനാവുമെന്നും ഡോക്ടർമാർ അറിയിച്ചു
Post a Comment