റേഷൻ കാർഡുകൾ ബിപിഎൽ ആക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം


പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി 2026 ജനുവരി 24 ന് രാവിലെ 11 മണി മുതൽ അപേക്ഷ  സമർപ്പിക്കാവുന്നതാണ്.


സിവിൽ സപ്ലൈസ് വെബ്സൈിലെ സിറ്റിസൺ ലോഗിൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി 2026 ഫെബ്രുവരി 13  വൈകു. 5 മണി.
ഇനി ഒട്ടും സമയം നഷ്‌ടപ്പെടുത്താതെ അപേക്ഷിക്കാം.

അപേക്ഷിക്കാൻ സാധിക്കുന്നവർ :

തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം).
മാരക രോഗമുള്ളവർ പട്ടികജാതി വിഭാഗക്കാർ പരമ്പരാഗത മേഖലയിൽ
തൊഴിലെടുക്കുന്നവർ
നിർധന ഭൂരഹിതഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ നഗറുകൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണനലഭിക്കും. അപേക്ഷയിൽ ഈ വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം.

Post a Comment

Previous Post Next Post
Paris
Paris