കൂളിമാട് :
സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ചെറുവാടി റേഞ്ച് ന്റെ നൂറാം വാർഷിക സമ്മേളന സ്വാഗതസംഘത്തിന്റെ കീഴിൽ സംഘടിപ്പിക്കട്ട സുന്നീ മുജാഹിദ് സംവാദം നവ്യാനുഭവമായി.
കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇരു പക്ഷത്തു നിന്നും കേരളത്തിലെ പ്രഗത്ഭ പണ്ഡിതർ സംവദിച്ച പരിപാടി നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. നബിദിനാഘോഷത്തെ സംബന്ധിച്ചു വിശുദ്ധ ഖുർആനിലും, ഹദീസിലും പ്രമാണബന്ധിതമായി പൊതു സമൂഹത്തിന് തെളിവുകൾ നിരത്തി നടന്ന പരിപാടി ഈ വിഷയം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു പഠന വേദിയായി.
Post a Comment